ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് കോൺഫെഡറേഷൻ സംസ്ഥാന ഭാരവാഹികൾ

Tuesday 03 June 2025 2:23 AM IST

കൊച്ചി: കോൺഫെഡറേഷൻ ഒഫ് റോഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് -കേരള ഭാരവാഹികളായി കടകംപള്ളി സുരേന്ദ്രൻ (പ്രസിഡന്റ് ), ടി.കെ. രാജൻ (ജനറൽ സെക്രട്ടറി), എസ്. ജയമോഹൻ (ട്രഷറർ) എന്നിവരുൾപ്പെടെ 87അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.