കാണുമ്പോൾ മാത്രമേ സിമ്പിളായിട്ടുള്ളൂ; സുചിത്ര മോഹൻലാലിന്റെ ബാഗിന്റെ വില കേട്ടാൽ ആരുമൊന്ന് ഞെട്ടും

Tuesday 03 June 2025 3:01 PM IST

താരങ്ങളെപ്പോലെ തന്നെ അവരുടെ കുടുംബത്തെയും ഇഷ്ടപ്പെടുന്ന നിരവധി ആരാധകരുണ്ട്. പ്രിയപ്പെട്ട താരത്തിന്റെ ഭാര്യയുടെയും മക്കളുടെയുമൊക്കെ വിശേഷങ്ങളറിയാനും ആരാധകർക്ക് ഏറെ ഇഷ്ടമാണ്. ഇന്ന് മഹാനടൻ മോഹൻലാലിന്റെ ഭാര്യ സുചിത്രയുടെ ജന്മദിനമാണ്.

രാവിലെ തന്നെ ഭാര്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മോഹൻലാൽ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. 'പ്രിയപ്പെട്ട സുചി നിനക്ക് ജന്മദിനാശംസകൾ' എന്ന അടിക്കുറിപ്പോടെയാണ് മോഹൻലാൽ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.


ചിരിച്ചുകൊണ്ടിരിക്കുന്ന സുചിത്രയാണ് വീഡിയോയിലുള്ളത്. എന്നാൽ ചിത്രത്തിൽ മോഹൻലാലിനെയും സുചിത്രയേയും മാത്രമല്ല ആരാധകർ ശ്രദ്ധിച്ചത്. വളരെ സിമ്പിളായി തോന്നുന്ന സുചിത്രയുടെ ബാഗ് ശ്രദ്ധിച്ചവരും ഏറെയാണ്. ചിലരാകട്ടെ കമ്പനിയുടെ പേര് വച്ച് അതിന്റെ വിലവരെ കണ്ടെത്തി.

കാണുമ്പോൾ മാത്രമേ ബാഗ് ഇത്ര സിമ്പിളായിട്ടുള്ളൂ. വില കുറച്ചധികം കൂടുതലാണ്. ഏകദേശം രണ്ട് ലക്ഷത്തോളമാണ് ബാഗിന്റെ വില. ഇരുവരും വച്ചിരിക്കുന്ന കൂളിംഗ് ഗ്ലാസും മോഹൻലാലിന്റെ വാച്ചുമൊക്കെ കൂടിചേരുമ്പോൾ ലക്ഷക്കണക്കിന് രൂപയാകും.

വളരെപ്പെട്ടന്നുതന്നെ താരരാജാവിന്റെ പോസ്റ്റ് ആരാധകർ ഏറ്റെടുത്തു. ഇതിനോടകം നാൽപ്പതിനായിരത്തോളം പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തത്. നിരവധി പേർ പോസ്റ്റ് ഷെയർ ചെയ്തു. നൂറുകണക്കിന് പേർ കമന്റുമായി എത്തിയിട്ടുണ്ട്. ഭൂരിഭാഗം പേരും സുചിത്രയ്ക്ക് ദീർഘായുസ് നേർന്നുകൊണ്ടാണ് കമന്റ് ചെയ്‌തിരിക്കുന്നത്. 1998ലായിരുന്നു മോഹൻലാലും സുചിത്രയും വിവാഹിതരായത്. പ്രണവ്, വിസ്മയ എന്നിവരാണ് മക്കൾ.