പ്രവേശനോത്സവം സംഘടിപ്പിച്ചു
Wednesday 04 June 2025 12:25 AM IST
വെച്ചൂർ: സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈലകുമാർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ.പോൾ ആത്തപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.മണിലാൽ, പി.ടി.എ പ്രസിഡന്റ് ബിജു മിത്രംപള്ളി, അസി. വികാർ ആന്റണി കളത്തിൽ, ഹെഡ്മിസ്ട്രസ് ഷൈജ എം ജോസഫ്, ട്രസ്റ്റിമാരായ വക്കച്ചൻ മണ്ണത്താലി, എബ്രഹാം തേവരപ്പറമ്പിൽ എന്നിവർ പ്രവേശനോത്സവത്തിൽ പുതുതായി സ്‌കൂളിൽ എത്തിയ കുട്ടികൾക്ക് ആശംസകൾ നേർന്നു.