ആനാട് ആശുപത്രിയിൽ തുമ്പൂർമൂഴി ഉദ്‌ഘാടനം

Wednesday 04 June 2025 1:40 AM IST

നെടുമങ്ങാട്: ആനാട് ഗവ.ആയുർവേദ ആശുപത്രിയിൽ ശുചിത്വ മിഷൻ ഫണ്ട് ഉപയോഗിച്ച് ജൈവ മാലിന്യ സംസ്കരണത്തിനായി നിർമ്മിച്ച തുമ്പൂർമൂഴി ഗ്രാമഞ്ചായത്ത് പ്രസിഡന്റ് എൻ.ശ്രീകല ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് പാണയംനിസാർ അദ്ധ്യക്ഷത വഹിച്ചു.ചീഫ് മെഡിക്കൽ ഓഫീസർ ഡോ.വി.ജെ. സെബി സ്വാഗതം പറഞ്ഞു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഷൈലജ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വേങ്കവിള സജി,വികസനസമിതി അംഗം ഹരിദാസ് എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ.ദീപരാജ് നന്ദി പറഞ്ഞു.ഡോ.ജിഷ ,ഡോ.വിഷ്ണു മോഹൻ ,ഡോ.അപർണ്ണ , ഡോ.പൂർണ്ണിമ ,സ്റ്റാഫ് നേഴ്സ് ശ്രീദേവി,സീനിയർ ഹൗസ് സർജൻമാർ,മറ്റു ജീവനക്കാർ എന്നിവർ പങ്കെടുത്തു.