ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനം

Wednesday 04 June 2025 1:57 AM IST

തിരുവനന്തപുരം:പി.ഭാർഗവൻ സർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനം ഡോ. എ. നീലലോഹിതദാസ് നിർവഹിച്ചു.ട്രസ്റ്റ് ചെയർമാൻ അഡ്വ.ബി.ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.സുവനീറിന്റെ പ്രകാശനം കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റ് ശൈലജകുമാരി മീഡിയമേറ്റ് അഡ്വർടൈസിംഗ് മാനേജിംഗ് ഡയറക്ടർ ആർ.രഘുനാഥിന് നൽകി നിർവഹിച്ചു.ആർ.രഘുനാഥും ഡൊമിനിക് സേവിയോയും വിവിധ വിഷയങ്ങളിൽ ക്ളാസെടുത്തു.എം.ആർ.രഘുചന്ദ്രബാൽ,ലാ ട്രസ്റ്റ് ചെയർമാൻ അഡ്വ.ഡോ.പി.സന്തോഷ് കുമാർ,ആർ.എസ്.ശശികുമാർ എന്നിവർ സംസാരിച്ചു.