ജീവിത നായികയ്ക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ
Wednesday 04 June 2025 6:00 AM IST
പ്രിയ പാതി സുചിത്രയ്ക്ക് പിറന്നാൾ ആശംസയുമായി മലയാളത്തിന്റെ സ്വന്തം മോഹൻലാൽ . മോഹൻലാൽ പങ്കുവച്ച ചിത്രവും ശ്രദ്ധ നേടുന്നു.
ഹാപ്പി ബർത്ത് ഡേ ഡിയർ സുചി എന്ന അടിക്കുറിപ്പോടെയാണ് മോഹൻലാൽ ചിത്രം പങ്കുവച്ചത്.
ലാലേട്ടന്റെ ജീവിതം എന്ന ബ്ളാക് ബസ്റ്ററിലെ നായികയ്ക്ക് പിറന്നാൾ ആശംസകൾ എന്നാണ് ആരാധകന്റെ കമന്റ്.
മോഹൻലാലിനെപ്പോലെതന്നെ മലയാളികൾക്ക് സുപരിചിതയാണ് സുചിത്ര മോഹൻലാൽ.
1988 ഏപ്രിൽ 28 നായിരുന്നു മോഹൻലാലിന്റെയും സുചിത്രയുടെയും വിവാഹം.
മലയാളിയായ തമിഴ് ചലച്ചിത്ര നിർമ്മാതാവ് കെ. ബാലാജിയുടെ മകളാണ് സുചിത്ര.