മകനുവേണ്ടി വീണ്ടും ഒരുമിച്ച് ധനുഷും ഐശ്വര്യയും
Wednesday 04 June 2025 6:00 AM IST
വേർപിരിഞ്ഞെങ്കിലും മക്കളുടെ ആവശ്യങ്ങൾക്കുവേണ്ടി ധനുഷും ഐശ്വര്യ രജനികാന്തും ഒരുമിക്കാറുണ്ട്. മകൻ യാത്രയുടെ ബിരുദദാനചടങ്ങിൽ ഒരുമിച്ച് എത്തിയ ധനുഷിന്റെയും ഐശ്വര്യയുടെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.
മകനെ ആലിംഗനം ചെയ്യുന്ന ഇരുവരുടെയും ചിത്രത്തിനൊപ്പം പ്രൗഡ് പാരന്റ്സ് എന്ന കുറിപ്പും ധനുഷും നൽകിയിട്ടുണ്ട്. ആരാധകരടക്കം നിരവധി ആളുകളാണ് യാത്രയ്ക്ക് ആശംസ അറിയിച്ച് പോസ്റ്റിൽ കമന്റ് ചെയ്യുന്നത്. മകനുമായി ഒരുമിച്ച് എത്തിയ ധനുഷിനെയും ഐശ്വര്യയെയും നിരവധിപേർ പ്രശംസിക്കുന്നുണ്ട്. ''എന്റെ കൊച്ചുമകൻ ആദ്യത്തെ നാഴികക്കല്ല് താണ്ടി, അഭിനന്ദനങ്ങൾ യാത്ര കണ്ണാ"" എന്ന കുറിപ്പോടെ രജനികാന്തും ചിത്രം പങ്കുവച്ചിട്ടുണ്ട്. 2004 ൽ ആണ് ഐശ്വര്യയും ധനുഷും വിവാഹിതരായത്. യാത്ര, ലിംഗ എന്നീ രണ്ട് ആൺമക്കളാണ് ധനുഷിനും ഐശ്വര്യയ്ക്കും.