വിവാഹ സർട്ടിഫിക്കറ്റിലും കാലാവധി പി.ഡബ്ള്യു ഡി ട്രെയിലർ
Wednesday 04 June 2025 6:00 AM IST
വിവാഹ സർട്ടിഫിക്കറ്റിലും കാലാവധി നിർണയിക്കുന്ന ഒരു തീയതി വേണമെന്ന പ്രകോപനപരമായ ആശയം ഉൾപ്പെടുത്തി
പി.ഡബ്ള്യുഡി എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു.
നമ്മുടെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു എക്സ്പയറി ഡേറ്റ് വേണം. ആവശ്യമുണ്ടെങ്കിൽ പുതുക്കാം. ട്രെയിലറിലെ ഡയലോഗാണിത്.
ഊട്ടിയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നവാഗതനായ ജോ ജോസഫ് നിർവഹിക്കുന്നു. ജോജോസഫ് നായകനും സാറ ക്‌ളെയർ മാർട്ടിൻ നായികയുമാണ്.
ദേശീയ പുരസ്‌കാര ജേതാവ് സിനോയ് ജോസഫ് ആണ് ശബ്ദലേഖനം.
ശ്യാം ശശിധരൻ എഡിറ്റിംഗും സിദ്ധാർത്ഥ് പ്രദീപ് സംഗീതവും ബ്രിട്ടീഷ് സിനിമാട്ടോഗ്രാഫർ സൂസൻ ലംസ്ഡൺ ഛായാഗ്രഹണവും നിർവഹിക്കുന്നു.
പി.ആർ.ഒ അജയ് തുണ്ടത്തിൽ