കാത്തിരിപ്പിന് അവസാനം, പ്രഭാസിന്റെ രാജാസാബ് ഡിസംബർ 5ന്
ടീസർ ജൂൺ 16ന് പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് പ്രഭാസ് ചിത്രം ' ദ രാജാ സാബ് ഡിസംബർ 5ന് ലോകവ്യാപകമായി റിലീസ് ചെയ്യും. ഹൊറർ റൊമാന്റ്കി ത്രില്ലറായ രാജാസാബിന്റെ ടീസർ ജൂൺ 16 ന് പുറത്തിറങ്ങും. സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലും കരിയറിൽ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിൽ പുതുപുത്തൻ വേഷപ്പകർച്ചയിലാണ് ചിത്രത്തിൽ പ്രഭാസ് എത്തുന്നത്.ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്നാണ് ടാഗ് ലൈൻ. പ്രഭാസിന്റെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയ ' മോഷൻ പോസ്റ്റർ തരംഗമായിമാറിയിരുന്നു. ആദ്യ ഗ്ലിംപ്സ് വീഡിയോയും ഏവരും ഏറ്റെടുത്തു . ‘പ്രതി റോജു പാണ്ഡഗെ’, ‘മഹാനുഭാവുഡു’ എന്നീ ചിത്രങ്ങൾക്കുശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’.മാളവിക മോഹനനാണ് നായിക.നിധി അഗർവാൾ, റിഥി കുമാർ തുടങ്ങി വലിയ താരനിരയുണ്ട്. തമൻ എസ്. സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിംഗ് സോളമൻ, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, പി.ആർ.ഒ.: ആതിര ദിൽജിത്ത്.