ശ്രവണപരിമിതർക്ക് ഡിഗ്രി പ്രവേശനം

Wednesday 04 June 2025 12:12 AM IST

തിരുവനന്തപുരം : നിഷിൽ കേൾവിക്കുറവുള്ള വിദ്യാർത്ഥികൾക്കായി നടത്തുന്ന ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് (എച്ച്.ഐ),ബി.കോം (എച്ച്.ഐ),ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (എച്ച്.ഐ) കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.കേരള യൂണിവേഴ്സിറ്റി അംഗീകൃത കോഴ്സുകളാണ്.പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചവർക്ക് അപേക്ഷിക്കാം.എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷിക്കാനുള്ള അവസാന തീയതി ഈമാസം 17. കൂടുതൽ വിവരങ്ങൾക്ക് : http://admissions.nish.ac.in.