ജില്ലാ ആയുർവേദാശുപത്രിയിൽ അത്യാധുനിക ഉപകരണങ്ങൾ

Wednesday 04 June 2025 12:30 AM IST

കോട്ടയം : ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നേത്രരോഗം നിർണ്ണയിക്കുന്നതിനും ചികിത്സാനിലവാരം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട ഉപകരണങ്ങൾ ജില്ലാ ആയുർവേദാശുപത്രിയിൽ ലഭ്യമാക്കി. കണ്ണിൽ തൊടാതെതന്നെ കണ്ണിലെ മർദ്ദം അറിയുന്നതിനുള്ള നോൺ കോണ്ടാക്ട് ടോണോമീറ്റർ, കണ്ണിന്റെ ശക്തി അറിയുന്നതിനുള്ള ഓട്ടോ റിഫ്രാക്ടോമീറ്റർ,കണ്ണിന്റെ ഉൾഭാഗമായ റെറ്റിന കാണുന്നതിനുള്ള ഫണ്ടസ് ക്യാമറ, ചെവിയുടെ ഉൾഭാഗം പരിശോധിക്കുന്ന ഓട്ടോസ്‌കോപ്, ഇൻഡയറക്റ്റ് ഒഫ്താൽമോസ്‌കോപ് എന്നിങ്ങനെ 35 ലക്ഷത്തോളം രൂപ വിലവരുന്ന ഉപകരണങ്ങളാണിവ. ശാലാക്യതന്ത്ര സ്പെഷ്യാലിറ്റി ഡോക്ടർ ഡോ. കാർത്തിക രാജഗോപാൽ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെ ഒ.പിയിലുണ്ടായിരിക്കും. ഉപകരണങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ നിർവഹിച്ചു.