കെ.എസ്.ടി.യു സ്‌കൂൾതല പ്രതിഷേധ സംഗമം

Tuesday 03 June 2025 9:06 PM IST

തലശ്ശേരി: കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തലശ്ശേരി മുബാറക്ക് ഹയർ സെക്കൻഡറി സ്‌കൂളിൽ സ്‌കൂൾതല പ്രതിഷേധ സംഗമം നടത്തി. സർവ്വീസിൽ പ്രവേശിച്ച മുഴുവൻ അദ്ധ്യാപകർക്കും നിയമനാംഗീകാരം നൽകുക, തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ അനുവദിക്കുക, യു.ഐ.ഡിയുമായി ബന്ധപ്പെട്ട് തസ്തിക നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുക എന്നീ ആവശ്യങ്ങൾക്ക് എത്രയും പെട്ടെന്ന് പരിഹാരമുണ്ടാകണമെന്ന് പ്രതിഷേധ സംഗമം സർക്കാറിനോട് ആവശ്യപ്പെട്ടു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ.കുഞ്ഞബ്ദുള്ള, ജില്ലാ വൈസ് പ്രസിഡന്റ് എൻ.അബ്ദുൽ ഖാദർ, ഉപജില്ലാ പ്രസിഡണ്ട് റമീസ് പാറാൽ, യൂണിറ്റ് പ്രസിഡന്റ് പി.കെ.അബ്ദുസമദ്, സെക്രട്ടറി വി.പി.മിസ്ഹബ് എന്നിവർ നേതൃത്വം നൽകി.