ലഹരിക്കെതിരെ ഏകപാത്ര നാടകം

Tuesday 03 June 2025 9:09 PM IST

തൃക്കരിപ്പൂർ :ലഹരി പദാർത്ഥങ്ങളിൽ നിന്ന് അകലം പാലിക്കാൻ അവബോധം സൃഷ്ടിക്കുന്ന പരിപാടികൾ അവതരിപ്പിച്ച് പടന്ന എം. ആർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഏകപാത്ര നാടക അവതരണവും ലഹരി വിരുദ്ധ സെമിനാറും നടത്തി. വഴിവിട്ട ജീവിതവും ലഹരി വസ്തു ക്കളുടെ ഉപയോഗവും വഴി ജീവിതവും കുടുംബ ബന്ധവും തകർന്ന മരണ മൊഴി' ഏകപാത്ര നാടകം പ്രമുഖ നാടകപ്രവർത്തകനായ മധു ബേഡകം അവതരിപ്പിച്ചു. തുടർന്ന് നെഗറ്റീവ് ലഹരിയല്ല പോസിറ്റീവ് ലഹരിയെയാണ് നാം വാരിപ്പുണരേണ്ടതെന്ന വിഷയത്തിൽ സെമിനാറും നടന്നു. റിട്ട. അസിസ്റ്റന്റ് എക്സ് സൈസ് ഇൻസ്പെക്ടർ എൻ‌.ജി.രഘുനാഥ് ക്ലാസെടുത്തു. പ്രധാനാദ്ധ്യാപിക വി.കെ.ശശികല, സീനിയർ അസിസ്റ്റൻ്റ് എൻ.പ്രസാദ്, എസ് ആർ ജി കൺവീനർ അനീഷ് വെങ്ങാട്ട്, സ്റ്റാഫ് സെക്രട്ടറി സന്ധ്യ സുന്ദരൻ നമ്പ്യാർ എന്നിവർ നേതൃത്വം നൽകി.