ടൗൺ ബാങ്ക് ടെക് പ്രൊഡക്ട് ഉദ്ഘാടനം
Tuesday 03 June 2025 9:26 PM IST
പയ്യന്നുർ : കോ ഓപ്പറേറ്റീവ് ടൗൺ ബാങ്കിന്റെ യു.പി.ഐ.സേവനം, മൊബൈൽ ബാങ്കിംഗ് തുടങ്ങിയ ടെക് പ്രോഡക്ടുകൾ ഉദ്ഘാടനം ചെയ്തു. കണ്ണൂർ റൂറൽ പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് എസ്.ഐ എ.ജി. അബ്ദുൾ റൗഫ് കെ.പി.ബാലകൃഷ്ണപൊതുവാൾ , നഗരസഭ പ്രതിപക്ഷ നേതാവ് കെ.കെ.ഫൽഗുണൻ, വി.കൃഷ്ണൻ മാസ്റ്റർ എന്നിവരാണ് വിവിധ സൗകര്യങ്ങൾ ഉദ്ഘാടനം ചെയ്തത്. കാരയിൽ സുകുമാരൻ, പി.തമ്പാൻ എന്നിവർ ഏറ്റുവാങ്ങി. ബാങ്കിന്റെ പുതുക്കിയ വെബ് സൈറ്റ് പ്രിയദർശിനി ഹോസ്പിറ്റൽ പ്രസിഡന്റ് കെ.ജയരാജ് ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയർമാൻ വി.കൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. എം.കെ.രാജൻ, എ.പി.നാരായണൻ, സി രാജൻ, സത്യനാഥൻ എന്നിവർ സംസാരിച്ചു. പി.കെ.മോഹനവർമ സ്വാഗതവും ടി.വി.സുനിൽ നന്ദിയും പറഞ്ഞു.