പൊൻമുടി തുറന്നു

Wednesday 04 June 2025 1:30 AM IST

വിതുര: വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടി തുറന്നു.ഇതോടൊപ്പം കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടവും പ്രവർത്തനം തുടങ്ങി. പ്രതികൂല കാലാവസ്ഥയെ തുടർന്ന് മണ്ണിടിച്ചിലും,ഉരുൾപൊട്ടൽ സാദ്ധ്യതയും കണക്കിലെടുത്ത് ദുരന്തനിവാരണ അതോറിട്ടിയുടെ നിർദ്ദേശപ്രകാരം മേയ് 25നാണ് പൊന്മുടി അടച്ചിട്ടത്. ഇന്നലെ ധാരാളം സഞ്ചാരികൾ പൊൻമുടി സന്ദർശിക്കാനെത്തി.അതേസമയം ഇന്നലെയും പൊൻമുടിവനമേഖലയിൽ മഴ പെയ്തു.