ഡി.വൈ.എഫ്.ഐ ശില്പശാല
Tuesday 03 June 2025 9:32 PM IST
കാഞ്ഞങ്ങാട്: ഭാവി വിദ്യാഭ്യാസ സാദ്ധ്യതകളെ കുറിച്ച് അറിയാൻ ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹോട്ടൽ എമിറേറ്റ്സിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.പ്ലസ് ടു കഴിഞ്ഞ് ഇനിയെന്ത്? നാളെ ഉജ്ജ്വലമാക്കാൻ ഇന്ന് ശരിയായ വഴിയറിയൂ എന്ന ക്യാപ്ഷനോടു കൂടി റൈറ്റ് പാത്ത് എന്ന് പേരിൽ സംഘടിപ്പിച്ച ഏകദിന ശില്പശാലയുടെ ഉദ്ഘാടനം കണ്ണൂർ യൂണിവേഴ്സിറ്റി മുൻ പരീക്ഷ കൺട്രോളർ പ്രൊഫ.കെ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. അനീഷ് കുറുമ്പാലം അദ്ധ്യക്ഷത വഹിച്ചു. എ.ഐ ടൂൾ ഇൻ ഹയർ എജുക്കേഷൻ എന്ന വിഷയത്തിൽ സെൻട്രൽ യൂണിവേഴ്സിറ്റി റിസർച്ച് കെ.സുമേഷ് സംസാരിച്ചു. ഷാന നസ്രീൻ . മുഹമ്മദ് ആഷിക് ക്ലാസ് കൈകാര്യം ചെയ്തു. വി.ഗിനീഷ് സ്വാഗതം പറഞ്ഞു.