ബലിദാൻ സ്മൃതി ദിനം
Wednesday 04 June 2025 1:44 AM IST
തിരുവനന്തപുരം: പഹൽഗാമിൽ ജീവൻ ബലിയർപ്പിച്ച ഭാരതീയരുടെ 41-ാം ബലിദാൻ സ്മൃതി ദിനത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ പ്രാർത്ഥന നടത്തി. ഗാന്ധിജി ടോൾസ്റ്റോയ് മനുഷ്യാവകാശ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രാർത്ഥനയിൽ പാളയം ഇമാം ഡോ.ഷുഹൈവ് മൗലവി,ഭാഗവത സപ്താഹ യജ്ഞാചര്യൻ തിരുമല സത്യദാസ്,ലീലമ്മ ഐസക്, പിന്നണി ഗായകൻ പട്ടം സനിത്,വട്ടിയൂർക്കാവ് സദാനന്ദൻ,എം.ശശിധരൻ നായർ,ഐ.കൃപാകരൻ,കവടിയാർ ഹരി,ഗോമതി അമ്മാൻ,പി.മുരളീധരൻ,ജോൺ റോച്ച്,സുഭാഷ് ചന്ദ്രബോസ് എന്നിവർ സംസാരിച്ചു.