എൻ.ജി.ഒ യൂണിയൻ യാത്രയയപ്പ് നൽകി
Wednesday 04 June 2025 1:44 AM IST
തിരുവനന്തപുരം: സർവീസിൽ നിന്ന് വിരമിച്ച കേരള എൻ.ജി.ഒ യൂണിയൻ സൗത്ത് ജില്ലാ കമ്മിറ്റിയംഗമായിരുന്ന ജി.അനിൽകുമാറിന് നൽകിയ യാത്രയയപ്പ് സമ്മേളനം യൂണിയൻ ജനറൽ സെക്രട്ടറി എം.വി.ശശിധരൻ ഉദ്ഘാടനം ചെയ്തു.പൂജപ്പുര എരിയ പ്രസിഡന്റ് സതീഷ് സത്യനേശൻ, സംസ്ഥാന ട്രഷറർ വി.കെ.ഷീജ,സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ഗോപകുമാർ, ഷിനുറോബർട്ട്, ജി.ഉല്ലാസ്കുമാർ,മാത്യു എം അലക്സ്, എം.ജെ.ഷീജ,ജില്ലാ ഭാരവാഹികളായ കെ.ആർ.സുഭാഷ്, ജെ.ശ്രീമോൻ, ജി.സുനിൽകുമാർ, കെ.ആർ.സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.എരിയ ജോയിന്റ് സെക്രട്ടറി വിനുകുമാർ.സി.എസ്, എരിയ ട്രഷറർ ബി.ശ്രീജു തുടങ്ങിയവർ പങ്കെടുത്തു.