കടലാസിലൊതുങ്ങി വെള്ളറടയിലെ ട്രഷറി

Wednesday 04 June 2025 1:32 AM IST

വെള്ളറട: വെള്ളറടയിൽ ട്രഷറി ആരംഭിക്കുമെന്ന പ്രഖ്യാപനം കടലാസിലൊതുങ്ങി.യു.ഡി.എഫ് സർക്കാരിന്റെ ഭരണകാലത്ത് ധനമന്ത്രിയായിരുന്ന കെ.എം.മാണിയാണ് വെള്ളറടയിൽ ട്രഷറി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്.

ട്രഷറി സ്ഥാപിക്കാൻ അനുയോജ്യമായ നിരവധി സ്ഥലങ്ങളാണ് ഇപ്പോൾ വെള്ളറടയിലുള്ളത്. മലയോരപഞ്ചായത്തുകളുടെ ആസ്ഥാനമായ വെള്ളറടയിൽ ട്രഷറി സ്ഥാപിച്ചാൽ നിരവധിപ്പേർക്ക് പ്രയോജനം ലഭിക്കുമായിരുന്നു.ഇപ്പോൾ ഇവിടുത്തുകാർ ട്രഷറിയാവശ്യങ്ങൾക്ക് കിലോമീറ്ററുകൾ ചുറ്റി പാറശാലയിലോ കാട്ടാക്കടയിലോ പോകണം.

വെള്ളറടയിൽ ട്രഷറി സ്ഥാപിച്ചാൽ സമീപ പഞ്ചായത്തുകളായ അമ്പൂരി,ആര്യങ്കോട്,കുന്നത്തുകാൽ പഞ്ചായത്തിലെ ജനങ്ങൾക്കും ഉപകാരപ്രദമായേനെ.എത്രയും വേഗം വെള്ളറടയിൽ ട്രഷറി സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.