കാനാടികാവ് സാന്ത്വനം ഭക്ഷ്യകിറ്റ് വിതരണം

Wednesday 04 June 2025 12:00 AM IST

പെരിങ്ങോട്ടുകര: കാനാടികാവ് ശ്രീ വിഷ്ണുമായ സ്വാമി ക്ഷേത്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന കാനാടികാവ് ചാരിറ്റബിൾ ട്രസ്റ്റ് നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായ സാന്ത്വനം ഭക്ഷ്യകിറ്റ് വിതരണം നാലാം മാസത്തിലേക്ക്. ജൂൺ മാസത്തിലെ വിതരണം കഴിഞ്ഞ ദിവസം കാനാടികാവ് ക്ഷേത്ര പരിസരത്ത് വച്ച് മഠാധിപതി ഡോ. കെ.കെ.വിഷ്ണു ഭാരതീയ സ്വാമി നിർവഹിച്ചു. താന്ന്യം പഞ്ചായത്തിലെ കിഡ്‌നി അസുഖബാധിതർക്കും ക്യാൻസർ രോഗത്താൽ ബുദ്ധിമുട്ടുന്ന സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്നവർക്കായി 12 മാസം തുടർച്ചയായി അരിയും പലവ്യഞ്ജനങ്ങളും അടങ്ങുന്ന കിറ്റാണ് പദ്ധതിയിലൂടെ നൽകുന്നത്. കാനാടികാവ് ക്ഷേത്രത്തിലെ ഈ വർഷത്തെ തിറവെള്ളാട്ട് മഹോത്സവത്തിൽ മഠാധിപതി കെ.കെ. വിഷ്ണു ഭാരതീയ സ്വാമി പ്രഖ്യാപിച്ചതാണ് സാന്ത്വനം പദ്ധതി. താന്ന്യം പഞ്ചായത്തിലെ 18 വാർഡുകൾ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.