രണ്ട് കിലോ കഞ്ചാവുമായി പിടിയിൽ
Wednesday 04 June 2025 1:02 AM IST
മാവേലിക്കര: അന്യസംസ്ഥാന തൊഴിലാളിയെ രണ്ട് കിലോ കഞ്ചാവുമായി മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാൾ സ്വദേശിയായ യൂസഫ് (29) നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മാവേലിക്കര പൊലീസും ചേർന്ന് മാവേലിക്കര സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ച് പിടികൂടിയത്.
നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ബി.പങ്കജാക്ഷന്റെ നേതൃത്യത്തിലുള്ള ജില്ല ലഹരി വിരുദ്ധ സ്ക്വാഡും, ചെങ്ങന്നൂർ ഡി.വൈ.എസ്.പി എം.കെ ബിനുകുമാറിന്റെ നേതൃത്വത്തിൽ സി.ഐ ശ്രീജിത്ത്, എസ്.ഐമാരായ നൗഷാദ്, ഉദയകുമാർ, എ.എസ്.ഐ ശ്രീകുമാർ, സി.പി.ഒമാരായ ഷജീർ, റുക്ക്സർ എന്നിവരാണ് പ്രതിയെ പിടികുടിയത്.