ഹരിപ്പാട് ഉപജില്ല പ്രവേശനോത്സവം
ഹരിപ്പാട് : മൂല്യബോധമുള്ള തലമുറയെ വളർത്തിയെടുക്കുന്നതിൽ അദ്ധ്യാപകർ വഹിക്കേണ്ട പങ്ക് വലുതാണെന്നു രമേശ് ചെന്നിത്തല എം.എൽ.എ പറഞ്ഞു. ഹരിപ്പാട് ഉപജില്ല പ്രവേശനോത്സവം കാർത്തികപ്പള്ളി ഗവ.സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദ്മശ്രീ ശിവദാസൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് നിർമിച്ചു നൽകിയ ടോയ്ലറ്റ് കോംപ്ലക്സിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ് നിർവഹിച്ചു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.സജിനി, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ അനീഷ്.എസ്.ചേപ്പാട്, പ്രഥമാദ്ധ്യാപകൻ ബിജു.വി.മുതുകുളം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭ ജയപ്രകാശ്, ബ്ലോക്ക് പ്രൊജക്റ്റ് കോർഡിനേറ്റർ ജൂലി എസ്.ബിനു, ബി.ആർ.സി ട്രെയിനർ രശ്മി ഭായി, മെമ്പർമാരായ കെ.എൻ.നിബു, പ്രസന്ന സുരേഷ്, സരിത ജയപ്രകാശ്, പ്രമീഷ് പ്രഭാകരൻ, അൻസിയ.എ , അദ്ധ്യപകരായ ആർ.രമേശ്, ജയശ്രീ, സവിത എന്നിവർ സംസാരിച്ചു.