എം.അച്യുതക്കുറുപ്പ് രക്തസാക്ഷി ദിനാചരണം

Wednesday 04 June 2025 1:04 AM IST

ചെന്നിത്തല: സി.പി.എം ചെന്നിത്തല ലോക്കൽ കമ്മിറ്റി അംഗവും കർഷക സംഘം നേതാവുമായിരുന്ന എം. അച്യുതക്കുറുപ്പിന്റെ 42-ാം രക്തസാക്ഷി ദിനം സി.പി.എം ചെന്നിത്തല, തൃപ്പെരുന്തുറ ലോക്കൽ കമ്മിറ്റികൾ ആചരിച്ചു. അനുസ്മരണ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എ.മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡോ.ടി.എ സുധാകരക്കുറുപ്പ് അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം പുഷ്പലത മധു അനുസ്മരണ പ്രഭാഷണം നടത്തി. ഇ.എൻ നാരായണൻ, ഏരിയാ സെക്രട്ടറി പി.എൻ ശെൽവരാജൻ, ആർ.സഞ്ജീവൻ, കെ.പി പ്രദീപ്, പ്രൊഫ.പി.ഡി ശശിധരൻ, കെ.നാരായണപിള്ള, ടി.സുകുമാരി, ഡി.ഫിലേന്ദ്രൻ, ബെറ്റ്സി ജിനു, കെ.പ്രശാന്ത്, സുരേഷ് കലവറ, ടി.എ ബെന്നിക്കുട്ടി, എൻ.രാജേന്ദ്രൻ, പഞ്ചായത്ത് പ്രസിഡൻ്റ് വിജയമ്മ ഫിലേന്ദ്രൻ എന്നിവർ സംസാരിച്ചു.