സ്നേഹസാന്ത്വനം പദ്ധതി ഉദ്ഘാടനം
Wednesday 04 June 2025 1:05 AM IST
മാവേലിക്കര: ബിഷപ്പ് മൂർ കോളേജ് അലൂമിനി യു.എ.ഇ ചാപ്ടറിന്റെ സ്നേഹ സാന്ത്വനം പദ്ധതി ഉദ്ഘാടനവും പഠനോപകരണ വിതരണവും എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഷിനോയ് സോമൻ അധ്യക്ഷനായി. മജീഷ്യൻ സാമ്രാജ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷീല.ജി.കെ, സ്കൂൾ മാനേജർ ബിനു.റ്റി.ജോൺ, ബിഷപ്പൂർ കോളേജ് പ്രിൻസിപ്പൽ ഡോ.രഞ്ജിത്ത് മാത്യു ഏബ്രഹാം, പ്രൊഫ.വി.സി.ജോൺ,രവി തോമസ്, സൂസൻ ബിജു, കെ.ജി.മുകുന്ദൻ, സിന്ധു ബിനു എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ലീന വർഗീസ് സ്വാഗതവും സുധീഷ് ചാക്കയിൽ നന്ദിയും പറഞ്ഞു.