സ്വീകരണം നൽകി

Wednesday 04 June 2025 1:06 AM IST

ഭരണിക്കാവ് : 29 വർഷത്തെ സേവനത്തിനുശേഷം കരസേനയിൽ നിന്ന് വിരമിച്ച് ജന്മനാട്ടിലേക്ക് തിരിച്ചെത്തിയ സുബേദാർ മേജർ (ഓണററി ക്യാപ്റ്റൻ) അനിൽകുമാറിന് കേരള സ്റ്റേറ്റ് എക്സർവിസസ് ലീഗ് ഭരണിക്കാവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.

യൂണിറ്റ് പ്രസിഡന്റ് ഓണററി ക്യാപ്റ്റൻ വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ കൂടിയ സ്വീകരണ ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി രാജേന്ദ്രൻ പിള്ള കെ.ബി സ്വാഗതം പറഞ്ഞു. ഭരണിക്കാവ് യൂണിറ്റ് വനിതാ വിംഗ് പ്രസിഡന്റ് അന്നമ്മ വർഗീസ്, 5092ാം നമ്പർ ശ്രീദേവി വിലാസം എൻ.എസ്.എസ് കരയോഗം, കോമല്ലൂർ പ്രസിഡന്റ് അഡ്വ. സേതു മോഹനൻ പിള്ള എന്നിവർ സംസാരിച്ചു.