ഡോ.ഓമനക്കുട്ടിയെ ആദരിച്ചു
Wednesday 04 June 2025 1:16 AM IST
ഹരിപ്പാട്: രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ച ഹരിപ്പാട് ഡോ.കെ.ഓമനക്കുട്ടിയ്ക്ക് ബി.ജെ.പി ഹരിപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പി.സുമേഷ്, ജില്ലാ ഉപദ്ധ്യക്ഷ മോഹിനി ശിവദാസ്, മണ്ഡലം ജനറൽ സെക്രട്ടറി മനു പള്ളിപ്പാട്, വൈസ് പ്രസിഡന്റ് കൗൺസിലറുമായ സുഭാഷിണി,പാർലമെന്ററി പാർട്ടി ലീഡർ പി.എസ്.നോബിൾ, സൗത്ത് ഏരിയ കമ്മിറ്റി പ്രസിഡന്റ് ആർ.ശരത്ത്, പള്ളിപ്പാട് പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി രമണൻ.എസ്., ചെറുതന പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീകാന്ത്, സനോജ് എന്നിവർ പങ്കെടുത്തു