അങ്കണവാടി പ്രവേശനോത്സവം
Wednesday 04 June 2025 1:20 AM IST
ആലപ്പുഴ: നഗരസഭാതല അങ്കണവാടി പ്രവേശനോത്സവവും യാത്രയയപ്പും ആലിശേരി വാർഡിൽ നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിളംബര ഘോഷയാത്രയോട് കൂടി ആരംഭിച്ച പ്രവേശനോത്സവ പരിപാടിയിൽ നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ ഡിവൈ.എസ്.പി എം.ആർ.മധു ബാബു കുട്ടികൾക്ക് ബാഗും കുടയും വിതരണം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ നസീർ പുന്നക്കൽ, എം.ആർ.പ്രേം, എ.എസ്.കവിത, കൗൺസിലർ ക്ലാരമ്മ പീറ്റർ, എ.ആർ.രംഗൻ, എസ്.എം.ഹുസൈൻ, സി.ഡി.പി.ഒ കാർത്തിക, എ.ഡി.എസ് ചെയർപേഴ്സൺ നബീസ അക്ബർ, മുംതാസ്, അങ്കണവാടി ടീച്ചർമാരായ അനുജി കൃഷ്ണൻ, ലത രാധാകൃഷ്ണൻ, സീനത്ത് ബീവി തുടങ്ങിയവർ സംസാരിച്ചു.