കാക്കാഴം ജി.എച്ച്.എസ്.എസിൽ പ്രവേശനോത്സവം
Wednesday 04 June 2025 1:22 AM IST
അമ്പലപ്പുഴ:കാക്കാഴം ജി.എച്ച്.എസ്.എസിലെ പ്രവേശനോത്സവം അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഷീബ രാകേഷ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ഷിബു അദ്ധ്യക്ഷനായി. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അമ്പലപ്പുഴ എസ്.ഐ അനീഷ് ചടങ്ങിൽ അനുമോദിച്ചു . ജനപ്രതിനിധികളായ അജ്ഞു,കവിത,ലേഖമോൾ സനൽ, എസ്.എം.സി അംഗങ്ങളായ ഷുക്കൂർ മോറീസ്, നസീബ്,ദിവ്യ രാജേന്ദ്രൻ, അദ്ധ്യാപക പ്രതിനിധികളായ ജയ,സൗമ്യ, ജോതികുമാർ, മനോജ് തുടങ്ങിയവർ പങ്കെടുത്തു. പ്രിൻസിപ്പൽ ശശികുമാരി സ്വാഗതവും,എച്ച്.എം.ജയലക്ഷ്മി നന്ദിയും പറഞ്ഞു.