റഷ്യയെ ആക്രമിച്ചത് വെള്ളത്തിനടിയിലൂടെ; വീഡിയോ പുറത്തുവിട്ട് യുക്രൈയ്ൻ

Wednesday 04 June 2025 1:21 AM IST

കീവ്: റഷ്യയെ ആക്രമിച്ചത് വെള്ളത്തിനടിയിലൂടെയുള്ള സ്ഫോടനത്തിലെന്ന് വെളിപ്പെടുത്തി യുക്രെയ്ൻ.

ക്രെംലിലേക്കുള്ള റെയിൽ പാലങ്ങൾ തകർത്തതിന്റെ വീഡിയോ ഉൾപ്പടെയുള്ള വിശദാംശങ്ങളും യുക്രെയ്ൻ പുറത്തുവിട്ടു. ഒരു ടണ്ണിലേറെ സ്ഫോടക വസ്തുക്കൾ ആക്രമണത്തിനായി ഉപയോഗിച്ചുവെന്നും യുക്രെയ്ൻ വ്യക്തമാക്കി.ശിനിയാഴ്ചയുണ്ടായ ആക്രമണം തുടക്കം മാത്രമാണെന്ന് മിഖായേൽ പൊഡോലിയാക്ക് കീവിൽ പറഞ്ഞു. 2022ലും 23ലും പാലം ആക്രമിച്ചിരുന്നുവെന്നും ഇത്തവണ വെള്ളത്തിനടിയിലൂടെയാണെന്ന് മാത്രമേയുള്ളൂവെന്നും യുക്രെയ്ൻ വക്താവ് വ്യക്തമാക്കി. സ്ഫോടനത്തിന് പിന്നാലെ പാലം താല്‍കാലികമായി അടച്ചെന്നാണ് റിപ്പോർട്ട് ഇതേക്കുറിച്ച് റഷ്യ ഇതുവരേക്കും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിവിധ നഗരങ്ങളിലായി യുക്രെയ്ൻ നടത്തിയ ആക്രമണങ്ങളിൽ എട്ടുപേര്‍ കൊല്ലപ്പെടുകയും 50ലേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നു. 112 ഡ്രോണുകൾ റഷ്യ യുക്രെയ്ൻ ലക്ഷ്യമാക്കി തൊടുത്തുവെന്നും ഇതില്‍ 75 എണ്ണം വെടിവച്ചിട്ടെന്നും യുക്രെയ്ൻ വ്യോമസേന അറിയിച്ചു. അതേസമയം, തീവ്രവാദി ആക്രമണമാണ് യുക്രെയ്ൻ നടത്തിയതെന്ന് റഷ്യൻ സ്റ്റേറ്റ് ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി ആരോപിച്ചു.