വിദ്യാർത്ഥിനിയുടെ പുസ്തക പ്രകാശനം 

Thursday 05 June 2025 12:34 AM IST

ചങ്ങനാശേരി: എസ്.ബി കോളേജ് ബി.എ ഇംഗ്ലീഷ് സാഹിത്യം രണ്ടാം വർഷ വിദ്യാർത്ഥിനിയായ ഹന്നാ ട്രീസ റെനിയുടെ ഇംഗ്ലീഷ് പുസ്തകമായ ടീനേജ് സാംസ്' (കൗമാരത്തിന്റെ സങ്കീർത്തനം) പ്രകാശനം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 2.45 ന് കോളേജ് പടിയറ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ ജോബ് മൈക്കിൾ എം. എൽ.എ പ്രിൻസിപ്പൽ ഡോ. ടെഡി സി.കാഞ്ഞൂപ്പറമ്പിലിന് നൽകി പ്രകാശനം നിർവഹിക്കും. ഡോ.ജോബിൻ എസ്.കൊട്ടാരം അദ്ധ്യക്ഷത വഹിക്കും. ഹന്ന ട്രീസ റെനി മറുപടി പ്രസംഗം നടത്തും. ആയിരത്തോളം ഇംഗ്ലീഷ് കവിതകൾ എഴുതിയിട്ടുള്ള ഹന്ന ട്രീസ റെനിയുടെ രണ്ടാമത്തെ പുസ്തകമാണിത്.