പ്രപ്പോസ് ചെയ്തപ്പോൾ സിബിൻ പറഞ്ഞൊരു കാര്യമുണ്ട്; അത് കേട്ടതും കൊള്ളാം, വിവാഹം കഴിക്കാമെന്ന് പറഞ്ഞു

Wednesday 04 June 2025 3:38 PM IST

അടുത്തിടെയായിരുന്നു ബിഗ് ബോസ് മുൻ താരങ്ങളായ ആര്യയുടെയും സിബിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. സുഹൃത്തുക്കളായ ഇരുവരും ഒന്നിക്കുന്നുവെന്നത് ആരാധകർക്കും സർപ്രൈസായിരുന്നു. വിവാഹ നിശ്ചയ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

എന്നാൽ എപ്പോഴാണ് വിവാഹമെന്നോ, എങ്ങനെയാണ് സിബിൻ പ്രപ്പോസ് ചെയ്‌തതെന്നോ ആര്യ വെളിപ്പെടുത്തിയിരുന്നില്ല. ഒരു അഭിമുഖത്തിൽ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് ആര്യ. അഭിമുഖത്തിന്റെ പൂർണ്ണരൂപം പുറത്തുവന്നിട്ടില്ല.

സിബിൻ പ്രപ്പോസ് ചെയ്തത് എങ്ങനെയാണെന്ന് ആര്യ പറയുന്നത് പ്രമോ വീഡിയോയിലുണ്ട്. പല അടുത്ത സുഹൃത്തുക്കൾക്ക് പോലും തങ്ങളുടെ ബന്ധത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് ആര്യ പറയുന്നു. 'നമുക്ക് വിവാഹം കഴിക്കാം. നിന്നെയും കൊച്ചിനെയും ഞാൻ പൊന്നുപോലെ നോക്കിക്കൊള്ളം'- എന്നാണ് സിബിൻ പറഞ്ഞതെന്ന് ആര്യ വ്യക്തമാക്കി. അപ്പോൾ വിവാഹം കഴിക്കാം, നല്ല തീരുമാനം, കൊള്ളാമെന്ന് പറഞ്ഞെന്നും താരം വ്യക്തമാക്കി.

'എല്ലാവരുടെയും മുന്നിൽവച്ച് റിംഗ് പ്രൊപ്പോസൽ നടത്തി. ആ വീഡിയോ വരുമ്പോൾ അറിയാൻ പറ്റും. ഞാൻ യെസ് പറയുന്നതിന് മുന്നേ വലിയൊരു യെസ് കേൾക്കാൻ പറ്റും. പ്രപ്പോസൽ റിംഗ് ലൂസാണ്. അതിനാൽ സിബിൻ മറ്റൊരു മോതിരം കൂടി നൽകി. ഇപ്പോൾ രണ്ട് മോതിരമുണ്ട്.'- ആര്യ പറഞ്ഞു.

ആര്യയുടെയും സിബിന്റെയും രണ്ടാം വിവാഹമാണ്. ആദ്യ ബന്ധത്തിൽ ആര്യയ്‌ക്ക് ഖുഷി എന്നൊരു മകളുണ്ട്.