ആവേശമായി പ്രവേശനോത്സവം
Thursday 05 June 2025 12:41 AM IST
വേളൂർ : പ്രവോശനോത്സവ ദിനത്തിൽ വർണ്ണഭമായ കലാവിരുന്നൊരുക്കി പുതിയ കുരുന്നുകളെ സ്വീകരിച്ച് വേളൂർ സെന്റ് ജോൺസ് യു.പി.എസ്. അദ്ധ്യക്ഷനും മുഖ്യാതിഥിയുമായിരുന്ന സ്‌കൂൾ മാനേജർ ഫാ.മോഹൻ ജോസഫ്, ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ഐഡിൻ എന്നിവർ ചേർന്ന് അക്ഷരദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് രാജേഷ് ആശംസ പറഞ്ഞു. തുടർന്ന് കുട്ടികൾക്കുള്ള പഠന സാമഗ്രികൾ വിതരണം ചെയ്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ് മഞ്ജു പോത്തൻ സ്വാഗതവും, അദ്ധ്യാപകൻ ജയ്‌മോൻ നന്ദിയും പറഞ്ഞു.