രാപ്പകൽ സമര യാത്രയ്ക്ക് സ്വീകരണം

Thursday 05 June 2025 12:44 AM IST

കുറിച്ചി : ആശ വർക്കേഴ്‌സ് നടത്തിവരുന്ന സെക്രട്ടേറിയറ്റ് സത്യഗ്രഹത്തിന്റെ ഭാഗമായുള്ള രാപ്പകൽ സമര യാത്രയ്ക്ക് കുറിച്ചി പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സ്വാഗതസംഘം ചെയർമാൻ ആർ.രാജഗോപാൽ സമരയാത്രാ നേതാക്കളായ എം.എ ബിന്ദു, എസ്.മിനി എന്നിവരെ സ്വീകരിച്ചു. അരുൺ ബാബു, സി.ഡി വത്സപ്പൻ, ജിക്കു കുര്യാക്കോസ്, ടി.എസ് സലിം, ജെയിംസ് കാലാവടക്കൻ, അമ്പിളി കുട്ടൻ, എൻ.സി രാജു, മിനി കളപ്പുരയ്ക്കൽ, രാജൻ ചാക്കോ, റോയി ചാണ്ടി, റോയ് പാടാച്ചിറ, റ്റിബി തോമസ്, ഉണ്ണികൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.