ന്യൂറോളജി ഒ.പി തുടങ്ങി
Thursday 05 June 2025 12:16 AM IST
കോട്ടയം: കുറിച്ചി ഹോമിയോ മെഡിക്കൽ കോളേജ് സർക്കാർ ആശുപത്രിയിൽ ന്യൂറോളജി, ത്വക് രോഗ ഒ.പികൾ പ്രവർത്തനമാരംഭിച്ചു. എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 2 വരെയാണ് സമയം. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്തു. കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ അദ്ധ്യക്ഷത വഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി അനിൽ, പഞ്ചായത്തംഗം പ്രശാന്ത് മനന്താനം, ബ്ലോക്ക് പഞ്ചായത്തംഗം ഷീലമ്മ ജോസഫ്, എച്ച്.എം.സി. അംഗം അഗസ്റ്റിൻ ജോസഫ്, ജെയിംസ് കലാവടക്കൻ, ആർ.എം.ഒ. ഡോ. മായ എസ്. രാജപ്പൻ, ആശുപത്രി സൂപ്രണ്ട് ഡോ. സിജി എബ്രഹാം എന്നിവർ പ്രസംഗിച്ചു.