എലിക്കുളത്ത് ഓപ്പൺ ജിം
Thursday 05 June 2025 12:21 AM IST
പൊൻകുന്നം : എലിക്കുളം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിമ്മി ഈറ്റത്തോട്ട് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ അഖിൽ അപ്പുക്കുട്ടൻ, ഷേർലി അന്ത്യാംകുളം, പഞ്ചായത്തംഗങ്ങളായ സെൽവി വിൻസൺ, മാത്യൂസ് മാത്യു, സിനി ജോയ്, ആശാമോൾ, ദീപ ശ്രീജേഷ്, ജെയിംസ് ചാക്കോ, പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ് , ചിന്തു ടി.കുട്ടപ്പൻ, കെ.എൻ. രാധാകൃഷ്ണപിള്ള, പി. വിജയൻ എന്നിവർ പങ്കെടുത്തു.