പിന്നാലെ നടന്നു, ആരും കാണാതെ കുഞ്ഞിന്റെ മാല കവർന്നു; യുവതി ഒടുവിൽ സിസിടിവിയിൽ പെട്ടു

Wednesday 04 June 2025 4:46 PM IST

കോഴിക്കോട്: സാധനം വാങ്ങാനെത്തിയ അമ്മയ്‌ക്കൊപ്പമുണ്ടായിരുന്ന കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്നു. കോഴിക്കോട് നാദാപുരത്താണ് സംഭവം. ഒരു പവൻ വരുന്ന മാലയാണ് കടയിലെത്തിയ യുവതി കവർന്നെടുത്തത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അമ്മയ്‌ക്കൊപ്പം എത്തിയ പെൺകുഞ്ഞിന്റെ മാല മോഷ്‌ടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ഈ സിസിടിവി ദൃശ്യം അടിസ്ഥാനമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. നീല നിറത്തിലുള്ള ചുരിദാറും വെള്ള നിറത്തിലുള്ള ഷാളും ധരിച്ച യുവതി ഇരുവശത്തും നോക്കിയ ശേഷം മാല മോഷ്‌ടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. വൈകിട്ട് അഞ്ച് മണിയോടെ കടയിൽ തിരക്കേറിയ സമയത്താണ് മോഷണം നടന്നത്.