'പ്രഭാസിനെ ഇപ്പോ കാണണം', ടവറിന് മുകളിൽ ആരാധകന്റെ ആത്മഹത്യ ഭീഷണി,​ പിന്നീട് സംഭവിച്ചത്

Thursday 12 September 2019 8:01 PM IST

ബാഹുബലി എന്ന ചിത്രത്തിന് ശേഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരെ ലഭിച്ച താരമാണ് പ്രഭാസ്. എന്നാൽ പ്രഭാസിന്റെ ഒരു ആരാധകനെ കൊണ്ട് പൊലീസുകാർക്കും നാട്ടുകാർക്കും പുലിവാല് പിടിച്ചിരിക്കുകയാണ്. പ്രഭാസിനോട് ആരാധന മൂത്ത ആരാധകൻ മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. പ്രഭാസിനെ ഒരുനോക്ക് കാണണമെന്നാണ് ആരാധകന്റെ ആവശ്യം. തെലങ്കാനയിലാണ് ജനകത്തിലാണ് സംഭവം നടക്കുന്നത്.

പ്രഭാസിനെ ഇപ്പോ കൺമുന്നിൽ കൊണ്ടുവരണമെന്നും ഇല്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും ഭീഷണി മുഴക്കി. ആരാധകൻ ടവറിന് മുകളിൽ കയറിയിരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായി. തുടർന്ന് ആളുകൾ സ്ഥലത്ത് ഒാടിക്കൂടി പ്രശ്നം പരിഹരിച്ചു. സംഭവം പ്രഭാസിനെ അറിയിച്ചോ എന്ന കാര്യം വ്യക്തമല്ല. സംഗതി വെെറലായത് കൊണ്ട് പ്രഭാസ് ഇക്കാര്യം അറിഞ്ഞിട്ടുണ്ടാവുമെന്നാണ് ചിലർ പറയുന്നത്. നേരത്തെ സഹോയുടെ കൂറ്റൻ ഫ്ലക്സ് വെക്കുന്നതിനിടെ ആരാധകൻ വൈദ്യുതാഘാതമേറ്റ് മരിച്ചിരുന്നു.