17കാരനെതിരെ പോക്‌സോ കേസ്
Thursday 05 June 2025 12:49 AM IST
തൊടുപുഴ: പത്താംക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പതിനേഴുകാരനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പെൺകുട്ടിയുടെ ഫോണിൽ ചില അശ്ലീല ദൃശ്യങ്ങൾ കണ്ട സഹോദരൻ പിതാവിനെ വിവരമറിയിക്കുകയായിരുന്നു. പെൺകുട്ടിയും പ്രതിയും തമ്മിൽ അടുപ്പത്തിലായിരുന്നതായാണ് വിവരം. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത തൊടുപുഴ പൊലീസ് പ്രതിയെ സി.ഡബ്ലൂ.സിയിൽ ഹാജരാക്കി.