'നവ്യയെ ഇങ്ങനെ കാണാൻ കഴിയില്ല' വസ്ത്രധാരണത്തിൽ രൂക്ഷ വിമർശനം

Thursday 05 June 2025 6:04 AM IST

നടി നവ്യ നായരുടെ വസ്ത്രധാരണത്തിൽ സ്ത്രീകൾ അടക്കമുള്ളവരുടെ നെഗറ്റീവ് കമന്റ്. നവ്യനായർ പങ്കുവച്ച വീഡിയോയ്ക്ക് നേരേയാണ് വ്യാപക വിമർശനം.

നവ്യയെ ഇങ്ങനെ കാണാൻ ആഗ്രഹിക്കുന്നില്ല. ഇൗ വസ്ത്രം നിങ്ങൾക്ക് ചേരുന്നില്ല. താങ്കളെ അധികം ഇങ്ങനെയൊന്നും കാണാത്തതുകൊണ്ടായിരിക്കാം. തികച്ചും വ്യക്തിപരമായ കമന്റാണ്. ഒരു സ്ത്രീയുടെ കമന്റ് ഇങ്ങനെയായിരുന്നു.

മോട്ടിവേഷൻ മാത്രം പോരാ ചേച്ചി. ആ പറയുന്ന ആളിന് അർഹത ഉണ്ടെന്നും കൂടി നോക്കണം. ഇത് നമ്മുടെ കൊച്ചുകേരളമാണ്. ചേച്ചിയെ പോലുള്ള ഒരു ആർട്ടിസ്റ്റ് എപ്പോഴും ഞങ്ങൾക്ക് മാതൃക ആകേണ്ടതാണ്. ഇതായിരുന്നു മറ്റൊരു കമന്റ്.

ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിൽ കയറി ഇടപെടുന്നത് ശരിയല്ലെന്ന് കമന്റ് രേഖപ്പെടുത്തിയവരുണ്ട്. രണ്ടാംവരവിൽ നവ്യയുടെ ബോൾഡ് ലുക്കിനെ പുകഴ്ത്തുത്തുവരുണ്ട്. റത്തിന സംവിധാനം ചെയ്ത പാതിരാത്രി ആണ് നവ്യ യുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. സൗബിൻ ഷാഹിർ, ആൻ ആഗസ്റ്റിൻ, കന്നട നടൻ അച്യുത് കുമാർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.