രാഘവ ലോറൻസിന് വില്ലൻ നിവിൻ പോളി
ലോകേഷ് കനകരാജ് യൂണിവേഴ്സിലെ ബെൻസ്
രാഘവ ലോറൻസ് നായകനാവുന്ന ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിലെ ബെൻസ് എന്ന ചിത്രത്തിൽ നിവിൻപോളി പ്രതിനായകൻ.ബെൻസിനോട് കിടപിടിക്കാൻ പോകുന്ന വാൾട്ടർ എന്ന വില്ലൻ കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിക്കുന്നത്.ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ബെൻസിലെ പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തി പുതിയ പോസ്റ്റർ പുറത്തുവിടുമെന്ന അറിയിപ്പ് വന്നതുമുതൽ നിവിൻ പോളിയെ ചുറ്റിപറ്റിയായിരുന്നു വാർത്തകൾ. സിനിമയിലേക്ക് വലിയ പരിപാടിയുമായി തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് നിവിൻ. ലോകേഷ് കനകരാജ് കഥ എഴുതുന്ന ബെൻസിന്റെ തിരക്കഥയും സംഭാഷണവും സംവിധായകൻ ഭാഗ്യരാജ് കണ്ണൻ നിർവഹിക്കുന്നു. സായ് അഭ്യങ്കർ സംഗീതം ഒരുക്കുന്നു.
പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം ,ലോകേഷ് കനകരാജിന്റെ ജി സ്ക്വാഡ് ജഗദീഷ് പളനി സ്വാമിയുടെ ദ റൂട്ട് എന്നിവർ ചേർന്നാണ് നിർമ്മാണം.
ഗൗതം ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു.ഫിലോമിൻ രാജ് ചിത്രത്തിന്റെ എഡിറ്റിംഗും ജാക്കി കലാസംവിധാനവും നിർവഹിക്കുന്നു. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ബെൻസിൽ സംഘട്ടനം ഒരുക്കുന്നത് അനൽ അരശ് ആണ്. പി .ആർ. ഒ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.
.