16കാരിയെ പീഡിപ്പിച്ച 22 കാരൻ പിടിയിൽ
Thursday 05 June 2025 12:11 AM IST
തലയോലപ്പറമ്പ് : ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നൽകി 16 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ 22 കാരൻ പിടിയിൽ. തിരുവനന്തപുരം വട്ടിയൂർകാവ് സ്വദേശി വിനീഷ് (22) നെയാണ് തലയോലപ്പറമ്പ് പൊലീസ് പിടികൂടിയത്. തലയോലപ്പറമ്പ് സ്വദേശിനിയായ പെൺകുട്ടിയെ വീട്ടിലെത്തി കഴിഞ്ഞ ജനുവരി മുതൽ നിരവധി തവണ ഇയാൾ പീഡനത്തിനിരയാക്കുകയായിരുന്നു. തുടർന്ന് വിവരം പുറത്ത് പറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.