വാഴക്കുല മോഷ്ടിച്ച രണ്ടു പേർ അറസ്റ്റിൽ
Thursday 05 June 2025 1:40 AM IST
വിഴിഞ്ഞം: വാഴക്കുലകൾ മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ. കാഞ്ഞിരംകുളം കഴിവൂർ സ്വദേശികളായ ശരത്ത്(21) സൂരജ്(21) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. പയറ്റുവിള സ്വദേശി രാമചന്ദ്രനും സുഹൃത്തുക്കളും ചേർന്നു നടത്തിയ കൂട്ടുകൃഷിയിൽ വാഴത്തോട്ടത്തിൽ നിന്നു പലപ്പോഴായി 26,000 രൂപയുടെ കപ്പവാഴക്കുലകൾ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പ്രതികളിൽ ശരത്തിനെതിരെ വിഴിഞ്ഞം, കാഞ്ഞിരംകുളം സ്‌റ്റേഷനുകളിലായി പോക്സോ, വാഹന മോഷണ കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു. വിഴിഞ്ഞം എസ്.എച്ച്.ഒ ആർ.പ്രകാശ്, എസ്.ഐ എ.പ്രശാന്ത്, സി.പി.ഒ വിനയകുമാർ എന്നിവരുൾപ്പെട്ട പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.