കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു
Wednesday 04 June 2025 9:07 PM IST
കണ്ണൂർ; കേരള എൻ.ജി.ഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ടി.കെ.ബാലൻ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു.ഉപരി പഠനത്തെക്കുറിച്ചും തൊഴിൽ സാദ്ധ്യതകളെ കുറിച്ചും രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്. മയ്യിൽ ഐ.എം. എൻ.എസ് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ ഹരീഷ് കുമാർ ക്ലാസ് കൈകാര്യം ചെയ്തു. കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ.എം.സുഷമ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.രഞ്ജിത്ത്, പി. ആർ.സ്മിത എന്നിവരും സംബന്ധിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി.പി.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ.സുരേന്ദ്രൻ സ്വാഗതവും ലൈബ്രറി സെക്രട്ടറി കെ.സി ശ്രീനിവാസൻ നന്ദിയും പറഞ്ഞു.