ജൂബിലിക്ക് ഒന്നാം സ്ഥാനം
Thursday 05 June 2025 12:00 AM IST
തൃശൂർ: പൂരം പ്രദർശനത്തിൽ ജൂബിലി മിഷൻ മെഡിക്കൽ കോളേജിന്റെ മെഡിക്കൽ പവലിയൻ ആരോഗ്യ ബോധവത്കരണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കളക്ടർ അർജുൻ പാണ്ഡ്യൻ ജൂബിലി മിഷൻ ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഫാ. ടെറിൻ മുള്ളക്കരയ്ക്ക് പുരസ്‌കാരം സമ്മാനിച്ചു. ജൂബിലിയുടെ പ്രോജക്റ്റ് മാനേജ്‌മെന്റ് ഓഫീസർ സിറിൻ സി. ചെറിയാൻ, കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജോബിൻസ് ജോസ്, അനാട്ടമി വിഭാഗം പ്രൊഫസർ ഡോ. എസ്. രഞ്ജിത്ത് എന്നിവരാണ് മെഡിക്കൽ പവലിയന് നേതൃത്വം നൽകിയത്. കൊച്ചിൻ ദേവസ്വം പ്രസിഡന്റ് കെ. രവീന്ദ്രൻ, ഡെപ്യൂട്ടി മേയർ എം. എൽ. റോസി എന്നിവർ പങ്കെടുത്തു.