ഒരുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
Thursday 05 June 2025 2:28 AM IST
മാന്നാർ : കച്ചവടത്തിനായി വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി യുവാവ് പിടിയിൽ. മാന്നാർ പാവുക്കര പാലപ്പറമ്പിൽ അഖിൽ അശോകൻ (32) ആണ് മാന്നാർ പൊലീസിന്റെ പിടിയിലായത്. അഖിലിന്റെ വീടിനോട് ചേർന്ന് നടത്തുന്ന പെട്ടിക്കടയുടെ മറവിൽ കഞ്ചാവ് ചില്ലറയായി കച്ചവടം നടത്തി വരികയായിരുന്നു.
പൊലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മാന്നാർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് 1കിലോ 90ഗ്രാം കഞ്ചാവുമായി പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇത് കൂടാതെ ക്രിമിനൽ കേസുകളിലും പ്രതി ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് പറഞ്ഞു. എസ്.ഐമാരായ പ്രദീപ് ലാൽ, സുധീപ്, പ്രബോഷൻ എസ്.ഐ ജോബിൻ ജെ.ആർ, എ.എസ്.ഐമാരായ ഷമീർ, തുളസിഭായി, എസ്.സി.പി.ഒ ശ്രീകുമാർ, സി.പി.ഒ അൻസാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.