കെ.എഫ്.ആർ.ഐ യിൽ പരിസ്ഥിതി ദിനാചരണം

Thursday 05 June 2025 12:00 AM IST
1

തൃശൂർ: പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് കെ.എഫ്.ആർ.ഐ യിൽ വൈവിദ്ധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കും. പീച്ചിയിലെ മെയിൻ ക്യാമ്പസിലെ മ്യൂസിയങ്ങൾ അടക്കമുള്ള ഗവേഷണ വിജ്ഞാന സൗകര്യങ്ങൾ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ജൂൺ അഞ്ചിന് സൗജന്യമായി സന്ദർശിക്കാൻ അവസരമുണ്ടാകും. നാഷണൽ മെഡിസിനൽ പ്ലാന്റ്‌സ് ബോർഡിന്റെ ദക്ഷിണ മേഖല കേന്ദ്രവുമായി സഹകരിച്ച്, വ്യക്ഷത്തൈകളുടെ വിതരണം, ഹരിതവത്കരണം, പ്രഭാഷണങ്ങൾ, പ്രിയ കാരണവർ എഴുതി വനഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കണ്ണൻ സി.എസ്. വാര്യർ ചിട്ടപ്പെടുത്തി ആലപിച്ച പരിസ്ഥിതി ദിന തീം സോങ്ങിന്റെ അനാവരണം എന്നിവയും നടക്കും.

കെ.എഫ്.ആർ.ഐയിലെ ശാസ്ത്രജ്ഞർ വിവിധ പരിസ്ഥിതി ദിന പരിപാടികളിൽ പ്രഭാഷണങ്ങൾ നടത്തും. കെ.എഫ്.ആർ.ഐയുടെ ഉപകേന്ദ്രങ്ങളിലും പരിപാടികൾ നടത്തുമെന്ന് വനഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കണ്ണൻ സി.എസ്. വാര്യർ അറിയിച്ചു.