പൂന്തോപ്പ്- ലിയോ തേർട്ടീന്ത് റോഡ് ഉദ്ഘാടനം

Thursday 05 June 2025 1:28 AM IST

ആലപ്പുഴ: ആലപ്പുഴ നിയോജകമണ്ഡലത്തിൽ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പൂന്തോപ്പ്- ലിയോ തേർട്ടീന്ത് സ്കൂൾ റോഡിന്റെ ഉദ്ഘാടനം പി.പി. ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ കെ.കെ. ജയമ്മ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ എ. ഷാനവാസ്, വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എം.ആർ.പ്രേം, എം.ജി. സതീദേവി, എ.എസ്. കവിത, നസീർ പുന്നയ്ക്കൽ, ആർ. വിനീത, കൗൺസിലർ ബി. മെഹബൂബ്, ലിയോ തേർട്ടീന്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ ശാസ്താംമുറി, രാഷ്ട്രീയ പാർട്ടി നേതാക്കളായ അജയ് സുധീന്ദ്രൻ, കെ.എ. സാബു, സദാശിവൻപിള്ള, സജി പി. ദാസ്, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം അസി. എൻജിനീയർ ഗൗരി കാർത്തിക എന്നിവർ സംസാരിച്ചു.