ക്വിസ് മത്സരവുമായി സിറ്റി പൊലീസ്
Thursday 05 June 2025 12:06 AM IST
തൃശൂർ: ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിയുടെ ഉന്മൂലനം നമുക്ക് വീട്ടിൽ നിന്നും തുടങ്ങാം എന്ന വാക്യവുമായി തൃശൂർ സിറ്റി പൊലീസ് മത്സരത്തിന് വേദിയൊരുക്കുന്നു. ജില്ലയിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടിയുള്ള ക്വിസ് മത്സരമാണ് സംഘടിപ്പിക്കുന്നത്. ആനുകാലിക പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് മത്സരം. 14ന് രാവിലെ 10ന് ശക്തൻ നഗറിലെ സിറ്റി പൊലീസ് മേധാവിയുടെ ഓഫീസിനു സമീപമുള്ള ട്രെയിനിംഗ് സെന്ററിലാണ് പരിപാടി. രജിസ്റ്റർ ചെയ്യുന്ന ആദ്യ മുപ്പതു പേർക്കാണ് പങ്കെടുക്കാൻ അവസരം. 9497975510 എന്ന നമ്പരിൽ രജിസ്‌ട്രേഷൻ നടത്താം. ഇത്തരം മത്സരങ്ങളിലൂടെ മക്കൾക്കൊപ്പം രക്ഷിതാക്കളേയും ചേർത്തുനിറുത്തുക എന്നതും മക്കളുടെ മനസറിഞ്ഞ് പരസ്പരം ഇടപഴകാനുള്ള ബന്ധത്തിന് ആഴമാകുക എന്നതുമാണ് ലക്ഷ്യമാക്കുന്നത്.