ഗവ. ഐ.ടി.ഐ പ്രവേശനം
Thursday 05 June 2025 2:36 AM IST
ആലപ്പുഴ: പള്ളിപ്പാട്, വയലാർ, ചെങ്ങന്നൂർ ഗവ.ഐ.ടി.ഐകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.in എന്ന പോർട്ടലിലൂടെയോ https://det.kerala.gov.in എന്ന വെബ്സൈറ്റിലൂടയോ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 100 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 20. അപേക്ഷ സമർപ്പിച്ചതിനുശേഷം അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അടുത്തുള്ള ഏതെങ്കിലും ഗവ. ഐ.ടി.ഐ.കളിൽ വെരിഫിക്കേഷന് ഹാജരാകേണ്ടതാണ്. 24 വൈകിട്ട് അഞ്ചുവരെയാണ് വെരിഫിക്കേഷൻ സമയം.ഫോൺ: പള്ളിപ്പാട് 0479 2406072, 9037689420 വയലാർ: 0478 2813035, 9447244548, ചെങ്ങന്നൂർ:0477 2452210.