ദേവാങ്കണം ചാരു ഹരിതം പദ്ധതി
Thursday 05 June 2025 12:00 AM IST
കൊടുങ്ങല്ലൂർ : കൊച്ചിൻ ദേവസ്വം ബോർഡ് നടപ്പിലാക്കുന്ന ദേവാങ്കണം ചാരുഹരിതം പദ്ധതിയുടെ വകുപ്പുതല ഉദ്ഘാടനം നടന്നു. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെയും സമീപ ക്ഷേത്രങ്ങളിലെയും ഇല്ലം നിറയ്ക്കും കൊടുങ്ങല്ലൂർ അമ്മയുടെ പുത്തരി നിവേദ്യത്തിനും ആവശ്യമായ നെൽക്കതിരും അരിയും ജൈവ കരനെൽകൃഷിയിലൂടെ ലഭ്യമാക്കുന്നതിന്റെ ഞാറുനടീൽ ചടങ്ങ് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ നിർവഹിച്ചു. ദേവസ്വം ബോർഡ് മെമ്പർ അഡ്വ.കെ.പി.അജയൻ, കമ്മീഷണർ എസ്.ആർ. ഉദയകുമാർ, സെക്രട്ടറി പി.ബിന്ദു, ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്ത, അസിസ്റ്റന്റ് കമ്മീഷണർ എം.ആർ.മിനി, എം.കെ.ഉണ്ണി, കെ.വിനോദ്, സുരേന്ദ്ര വർമ്മ, ഉണ്ണിക്കൃഷ്ണൻ വാടക്കപ്പുറത്ത് എന്നിവർ പങ്കെടുത്തു.കൊടുങ്ങല്ലൂർ 15 സെന്റോളം വരുന്ന കരഭൂമിയിൽ മനുരത്‌ന എന്ന നെൽവിത്തിന്റെ ഞാറ് ആണ് നട്ടത്.